Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിക്കു വധഭീഷണി; യുവാവിനെതിരെ കേസ്

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പഴയങ്ങാടി ചെറുതാഴം സ്വദേശി പി. വിജേഷ് കുമാറിനെതിരെ(37) കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ ഫോണിൽ വിളിച്ചു പലതവണ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. സമാന കേസിൽ മാസങ്ങൾക്കു മുൻപും ഇയാൾ അറസ്റ്റിലായിരുന്നു.

2 മാസമായി മുഖ്യമന്ത്രിയെയും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്നു ഓഫിസ് ഫോണിൽ തുടർച്ചയായി ഭീഷണി സന്ദേശമെത്തിയിരുന്നു. തുടർന്നു നമ്പർ സഹിതം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി പരാതി നൽകുകയായിരുന്നു.

related stories