Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: 1500 വീടുമായി സഹകരണ വകുപ്പ്

പാലക്കാട് ∙ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 1500 വീടുകൾ വച്ചു നൽകുന്ന ‘കെയർ ഹോം’ പദ്ധതിയുമായി സഹകരണ വകുപ്പ്. അഞ്ചു ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ളതാകും വീടുകൾ. 75 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിക്കു വേണ്ട തുക സഹകരണ സ്ഥാപനങ്ങളിൽ നിന്നു സ്വരൂപിക്കും. കലക്ടർ തയാറാക്കുന്ന പട്ടികയിൽ നിന്നാണു ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

സംസ്ഥാനത്തെ 4000 സഹകരണ സംഘങ്ങളിൽ നിന്നു സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ 1, 2 ലക്ഷം, 50000 രൂപ എന്നിങ്ങനെ സ്വരൂപിച്ചു ലഭിക്കുന്ന 40 കോടിയും സഹകരണ വകുപ്പിന്റെ കൈവശമുള്ള മെംബർ റിലീഫ് ഫണ്ടിൽ നിന്നു 35 കോടിയും വിനിയോഗിക്കും. ശേഷിയുണ്ടെങ്കിൽ കൂടുതൽ തുക സംഘങ്ങൾക്കു നൽകാം. ഒന്നോ രണ്ടോ വീടിനു വേണ്ട ചെലവും സ്വയം വഹിക്കാം. വകുപ്പു നൽകുന്ന പണത്തിനു പുറമേ ഗുണഭോക്താവിനും വീടു നിർമാണത്തിനു വിഹിതം നൽകാം.

related stories