Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവസ്വം ബോർഡിൽ നിർബന്ധ പിരിവ് ഇല്ല; ഇഷ്ടമുള്ള തുക നൽകാം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നിർബന്ധമായി നൽകണമെന്ന തീരുമാനം പിൻവലിച്ചു. ജീവനക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്ന് ഉത്തരവ് തിരുത്തും. ‌ഇന്നലെ ചേർന്ന ബോർഡ് യോഗമാണു നിബന്ധന മാറ്റിയത്. ശമ്പളം നൽകാൻ തയാറല്ലാത്തവർ സർക്കാർ ജീവനക്കാരുടെ മാതൃകയിൽ വിസമ്മത പത്രം നൽകേണ്ടതില്ല. ഈ നിലപാട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.‌

related stories