Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ചെറുതോണിയിൽ 15 കോടി ചെലവിൽ പുതിയ പാലത്തിന് അനുമതി

Cheruthoni-bridge ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ ജലപ്രവാഹത്തിൽ തകർന്ന ചെറുതോണി പാലം (ഫയൽ ചിത്രം).

തൊടുപുഴ∙ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ ജലപ്രവാഹത്തിൽ അപ്രോച്ച് റോഡ് തകർന്ന ചെറുതോണി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി. സമാന്തരപാലം ഉയരം കൂട്ടി നിർമിക്കുന്നതിന് ഏകദേശം 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.

തൊടുപുഴ–പുളിയൻമല ദേശീയപാതയെ ബന്ധിപ്പിക്കുന്ന ചെറുതോണി പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പ്രളയമുണ്ടായ സാഹചര്യത്തിൽ ചെറുതോണിയിൽ പുതിയ പാലം അടിയന്തിരമായി വേണമെന്ന ആവശ്യം കേന്ദ്രത്തെ ധരിപ്പിച്ചിരുന്നതായി ജോയ്സ് ജോർജ് എംപി അറിയിച്ചു.

related stories