Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുമേഷ് അച്ചുതൻ ഒബിസി അധ്യക്ഷൻ

sumesh-acuthan സുമേഷ് അച്ചുതന്‍

ന്യൂഡൽഹി∙ കെപിസിസി ഒബിസി വിഭാഗം അധ്യക്ഷനായി സുമേഷ് അച്ചുതനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കൃഷ്ണകുമാർ യാദവ് (ഛത്തീസ്ഗഡ്), ടി.എ. നവീൻ (തമിഴ്നാട്), എം. കണ്ണൻ (പുതുച്ചേരി), ജതീന്ദർ യാദവ് (ചണ്ഡീഗഡ്) എന്നിവരെയും അധ്യക്ഷ പദവിയിൽ നിയമിച്ചു. ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്മാരായി സയ്യിദ് ഇംതിയാസ് ഹൈദർ (ഛത്തീസ്ഗഡ്), ഷെയ്ഖ് അബ്ദുല്ല സൊഹെയ്ൽ (തെലങ്കാന), മിൽട്ടൻ റഷീദ് (ബംഗാൾ) എന്നിവരെയും നിയമിച്ചു.