Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാട് സുപ്രീം കോടതിയിൽ

mullapperiyar-dam5

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി ചോദിച്ചു തമിഴ്നാട് സുപ്രീംകോടതിയിൽ. 

കേരളത്തിലെ പ്രളയത്തിന്റെ സാഹചര്യത്തിൽ ജലനിരപ്പ് 139 അടിയാക്കിയ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. പ്രളയം നേരിടുന്നതിൽ കേരളത്തിനുണ്ടായ പരാജയം തമിഴ്നാടിന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്നുമാണ് ആരോപണം. 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാലാവധിയും സുരക്ഷാഭീഷണിയും പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാട് അനുമതി തേടിയത്. 

അണക്കെട്ടിനു സുരക്ഷാഭീഷണിയില്ല. മറിച്ചുള്ള ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. 

മുല്ലപ്പെരിയാറിൽ നിന്നു തുറന്നു വിട്ട വെള്ളമല്ല കേരളത്തിൽ പ്രളയമുണ്ടാക്കിയത്. അണക്കെട്ടിന്റെ സുരക്ഷയിൽ ആശങ്ക ഉന്നയിച്ചു നൽകിയ ഹർജി തള്ളണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

related stories