Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലകാല പൂജകൾക്കായി ശബരിമല നട 16ന് തുറക്കും

Sabarimala

ശബരിമല ∙ മണ്ഡലകാലത്തിന്റെ വിശുദ്ധിയുമായി അയ്യപ്പക്ഷേത്രനട 16ന് വൈകിട്ട് 5ന് തുറക്കും. മണ്ണാർക്കാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരിമനയിൽ വി.എൻ. വാസുദേവൻ നമ്പൂതിരി (44) സന്നിധാനത്തും തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റഇല്ലത്ത് എം.എൻ. നാരായണൻ നമ്പൂതിരി (52) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.

ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത് ശ്രീകോവിലിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും. ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും ചടങ്ങുകൾ നടക്കും.17ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.

തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് ഉച്ചയ്ക്കു നടക്കും. അന്നു രാത്രി 10ന് ന‌ട അടയ്ക്കും. പിന്നെ മകരവിളക്കിനായി 30ന് തുറക്കും. മകരവിളക്ക് ജനുവരി 14ന്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.