Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ–ടാക്സികൾ 18ന് അനിശ്ചിതകാല സമരത്തിലേക്ക്

Representational image

തൃശൂർ∙ സംസ്ഥാനത്തെ ഓട്ടോ–ടാക്സി തൊഴിലാളികൾ 18ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഓട്ടോ – ടാക്സി– ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോ– ടാക്സി നിരക്കുകൾ പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

2014 ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചതെന്നും പെട്രോളിന്റെ മുതൽ നിത്യോപയോഗ സാധനങ്ങളുടെ വരെ വിലക്കയറ്റം ടാക്സി മേഖലയെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ബിഎംഎസ് ഒഴികെ 9 ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഇ.നാരായണൻ നായർ, കൺവീനർ കെ.വി.ഹരിദാസ് എന്നിവർ പറ‍ഞ്ഞു.