Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ, ടാക്സി നിരക്കുകൾ വർ‌ധിപ്പിക്കാൻ തീരുമാനം

auto-taxi

തിരുവനന്തപുരം ∙ ഓട്ടോറിക്ഷ, ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്റർ വരെ 25 രൂപയാക്കും. ടാക്സിയുടെ മിനിമം നിരക്ക് 5 കിലോമീറ്റർ വരെ 175 രൂപയാക്കി വർധിപ്പിക്കും. നിലവിൽ ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയും ടാക്സിയുടേത് 150 രൂപയുമാണ്. ഓട്ടോറിക്ഷയ്ക്കു മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഇപ്പോൾ 10 രൂപ ഈടാക്കുന്നത് 13 രൂപയാകും. ടാക്സിക്ക് മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ ഈടാക്കിയിരുന്നതു 17 രൂപയാകും.

നിരക്കു വർധന സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നു നിയമസഭയിൽ നടത്തും. ഓട്ടോറിക്ഷയുടെ മിനിമം നിരക്കു 30 രൂപയും ടാക്സിയുടേത് 200 രൂപയും ആക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിനു നൽകിയ ശുപാർശ. 2014 ഒക്ടോബർ ഒന്നിനാണ് ഏറ്റവും ഒടുവിൽ നിരക്കു വർധിപ്പിച്ചത്.