Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെടിഡിഒ സ്ഥാപകദിനം: ടാക്സികൾക്ക് 24ന് 10% നിരക്ക് ഇളവ്

taxi

കണ്ണൂർ∙ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ (കെടിഡിഒ) സ്ഥാപകദിനാഘോഷം 24നു നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കെടിഡിഒ അംഗങ്ങളായ ടാക്സി ഡ്രൈവർമാർ 24ന് വാടക ഇനത്തിൽ 10% ഇളവു നിൽകിയായിരിക്കും സർവീസ് നടത്തുകയെന്ന് സംസ്ഥാന സമിതി അംഗം ഹസ്സൻ അയൂബ്, ജില്ലാ സെക്രട്ടറി നാരായണൻ കുറുമാത്തൂർ, ജോയിന്റ് സെക്രട്ടറി സാജു പെരളശ്ശേരി, ട്രഷറർ സജീർ തളിപ്പറമ്പ്, അസി. ട്രഷറർ ഷാജി പഴയങ്ങായി എന്നിവർ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടക്കും. ടാക്സി ഡ്രൈവർമാരെ പ്രഫഷനലുകളാക്കുന്നതിനും ഒട്ടേറെ കള്ള ടാക്സികളെ നിയമത്തിനു മുന്നിലെത്തിക്കാനും സംഘടനയ്ക്കു കഴിഞ്ഞതായി ഭാരവാഹികൾ അവകാശപ്പെട്ടു. യന്ത്രത്തകരാർ, അപകടങ്ങൾ തുടങ്ങിയവ സംഭവിച്ചാൽ സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറി സഹായമെത്തിക്കാനും വിപുലമായ സൗകര്യം സംഘടന ഒരുക്കിയിട്ടുണ്ട്.