Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോറിക്ഷ മിനിമം ചാർ‌ജ് 30 രൂപയാക്കണം; ശുപാർശയുമായി കമ്മിഷൻ

Auto Rickshaw

തിരുവനന്തപുരം∙ ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്ത് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ. ഓട്ടോറിക്ഷ മിനിമം ചാർജ് 20 രൂപയിൽനിന്ന് 30 രൂപയാക്കുന്നതിനാണു ശുപാർശ. ടാക്സി നിരക്ക് 150 രൂപയിൽനിന്ന് 200 ആക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെടുന്നു. കിലോമീറ്റർ ചാർജും വർധിപ്പിക്കണം. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണു ശുപാർശ.

ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.