Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീശ കീറും ഓട്ടോചാർജ്; ഒന്നര കിലോമീറ്റർ ഓടിയാൽ 25 രൂപ

auto-1

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തിറങ്ങി. ഓട്ടോറിക്ഷയ്ക്കു നിലവിലുള്ള കുറഞ്ഞനിരക്ക് 20 രൂപയാണ്. ഇതു ഒന്നര കിലോമീറ്റർ വരെ 25 രൂപയായി വര്‍ധിച്ചു.

ടാക്സിക്ക് (1500സിസി) നിലവിലുള്ള കുറഞ്ഞ നിരക്ക് 150 രൂപയാണ്. അത് 5 കിലോമീറ്റർ വരെ 175 രൂപയായി വര്‍ധിപ്പിച്ചു. 1500 സിസിക്ക് മുകളില്‍ നിലവിലെ കുറഞ്ഞനിരക്ക് 150 രൂപയാണ്. അത് 200 രൂപയായി വര്‍ധിപ്പിച്ചു. ക്വാഡ്രിസൈക്കിള്‍ ‍(ഓട്ടോ - ടാക്സിക്ക്) നിലവിലെ കുറഞ്ഞനിരക്ക് 21 രൂപയാണ്. അതു 30 രൂപയായി വര്‍ധിപ്പിച്ചു.

auto-taxi-fare

ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 30 രൂപയും ടാക്സിയുടേത് 200 രൂപയും ആക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിനു നൽകിയ ശുപാർശ. 2014 ഒക്ടോബർ ഒന്നിനാണ് ഏറ്റവും ഒടുവിൽ നിരക്കു വർധിപ്പിച്ചത്.