സ്വത്തു തർക്കം: കോൺഗ്രസ് നേതാവ് കുത്തേറ്റു മരിച്ചു

മാധവൻ നായർ, അറസ്റ്റിലായ ശ്യാംകുമാർ.

മുള്ളേരിയ (കാസർകോട്) ∙ സ്വത്തുതർക്കത്തെ തുടർന്നു കോൺഗ്രസ് നേതാവു വീടിനകത്തു കുത്തേറ്റു മരിച്ചു. ഭാര്യയുടെ സഹോദരനായ പൊലീസുകാരൻ കീഴടങ്ങി. കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട.മാനേജരുമായ ശാന്തിനഗറിലെ പി.മാധവൻ നായരാണ് (69) കൊല്ലപ്പെട്ടത്. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ എം.കെ.ശ്യാം കുമാർ(26) ആദൂർ പൊലീസിൽ കീഴടങ്ങി. കുടുംബസ്വത്ത് ഭാഗം വയ്ക്കാത്തതിലെ വിരോധം മൂലം  വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞ​ു.