Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിത്സ ഭാരമാകുമ്പോൾ സർക്കാർ കൈപിടിക്കണമെന്ന് െഹെക്കോടതി

x-default

കൊച്ചി∙ കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങളുടെ ചികിത്സാ ചെലവിനു വൻതുക ചെലവിടേണ്ടി വരുന്നവർക്കു സഹായമെത്തിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ഹൈക്കോടതി. മാധ്യമങ്ങളിലൂടെ സഹായം തേടുന്നവരുടെ ദുരിതക്കാഴ്ചകൾ ഹൃദയഭേദകമാണ്. കൊടിയ ദുരിതങ്ങൾ നേരിടേണ്ടി വരുന്നവർക്കു മിനിമം അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം.

ചികിത്സയ്ക്കും മറ്റും മാർഗമില്ലാത്തവരെ സഹായിക്കാൻ സർക്കാരിനു സംവിധാനങ്ങളുണ്ടോ എന്നറിയിക്കാൻ കോടതി നിർദേശിച്ചു. സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശത്തിനും പൊതുഫണ്ടിൽനിന്നു വൻതുക ചെലവിടുന്ന സർക്കാർ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമെത്തിക്കാൻ ഇടപെടാത്തത് അലോസരമുണ്ടാക്കുന്നതാണെന്നു കോടതി പറഞ്ഞു.

ദാരിദ്ര്യം ഉൾപ്പെടെ പല കാരണങ്ങളാൽ സ്വയം സംരക്ഷിക്കാനാവാത്തവരെ ഏറ്റെടുക്കാൻ സർക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയിലെ അലവിയുടെ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഭാര്യയും 2 കുട്ടികളുമുൾപ്പെട്ട കുടുംബത്തിന്റെ സംരക്ഷണത്തിനൊപ്പം 2 കുട്ടികൾക്കും ചികിത്സ വേണ്ടിവന്നതിനെ തുടർന്നു കടക്കെണിയിലായ ഹർജിക്കാരൻ ബാങ്കിന്റെ കടമീടാക്കൽ നടപടി ചോദ്യം ചെയ്താണു കോടതിയിലെത്തിയത്.

ഹർജിക്കാരൻ പലതരം വായ്പ എടുത്തതു കുട്ടികളുടെ ചികിത്സാവശ്യത്തിനായിരുന്നു. ചികിത്സയ്ക്കു വൻതുക ഇപ്പോഴും വേണം. കുടുംബത്തിന്റെ അവസ്ഥ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ മുഖേന വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ മലപ്പുറം കലക്ടറെ കോടതി ചുമതലപ്പെടുത്തി. തുടർന്നൊരു ഉത്തരവു വരെ ബാങ്കിന്റെ നടപടികൾ മാറ്റിവയ്ക്കാനും നിർദേശിച്ചു.

related stories