Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: മുൻഗണനാ റേഷൻ കാർഡുകാർക്ക് ഈ മാസം കൂടി സൗജന്യ അരി

Kumarakom-flood-1a.jpg1

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസമായി മുൻഗണനാ റേഷൻ കാർ‌ഡുകാർക്ക് ഇൗ മാസം കൂടി സൗജന്യമായി 5 കിലോ അരി ലഭിക്കും. കൃഷി നശിച്ചവർക്കു സർക്കാർ പ്രഖ്യാപിച്ച മറ്റു നഷ്ടപരിഹാരങ്ങൾക്കു കൃഷി ഓഫിസറെ സമീപിക്കാം.

കാർഷിക വിളകൾക്കുള്ള നഷ്ടപരിഹാര നിരക്ക് ഇങ്ങനെ:
∙ ഇഞ്ചി, മരച്ചീനി, നിലക്കടല, എള്ള് ഹെക്ടറിന് - 6,800 രൂപ
∙ പച്ചക്കറി ഹെക്ടറിന് - 13,338
∙ വെറ്റില ഹെക്ടറിന് - 74,100
∙ നവധാന്യം, കിഴങ്ങുവിള ഹെക്ടറിന് - 6,800
∙ കരിമ്പ് ഹെക്ടറിന് - 13,500
∙ പൈനാപ്പിൾ ഹെക്ടറിന് - 18,525
∙ വയ്ക്കോൽ പുല്ല് ഹെക്ടറിന് - 13,338
∙ മൾബറി ഹെക്ടറിന് - 17,784
∙ പുകയില ഹെക്ടറിന് - 37,050
∙ പരുത്തി ഹെക്ടറിന് - 17,784

related stories