Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി വീണ്ടും

K.T. Jaleel

കോഴിക്കോട്∙ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി വീണ്ടും; മൂന്നുപേർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആറരയോടെ മലബാർപാലസ് ഹോട്ടലിൽ മുസ്‌ലിം എജ്യൂക്കേഷണൽ സൊസൈറ്റിയുടെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തുന്നതിനിടെയാണ് മുതലക്കുളത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. യൂത്ത് ലീഗ്പ്രവർത്തകരായ സിജിത്ത്ഖാൻ, റഷീദ്, ഷഫീക്ക് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.

related stories