Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമന വിവാദം പൊന്നാനിയിൽ മത്സരിക്കുമെന്ന ഭയത്താൽ: കെ.ടി.ജലീൽ

K.T. Jaleel

മലപ്പുറം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിലെ പ്രചാരണത്തിൽ സജീവമായി രംഗത്തുണ്ടാകുമെന്ന് മന്ത്രി കെ.ടി.ജലീൽ. സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് ‘ഞാൻ ഒരാൾ മാത്രമല്ല, കഴിവുള്ളവർ പലരുമുണ്ട്’ എന്നായിരുന്നു മറുപടി. പൊന്നാനി വൈകിട്ടുപോകുമെന്ന ഭീതിയിലാണ് മുസ്‌ലിം ലീഗെന്നും താൻ പൊന്നാനിയിൽ മത്സരിക്കുമെന്നു ധരിച്ചാണ് ബന്ധുനിയമന വിവാദം ഉയർത്തിക്കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എം.ഷാജിയുടെ നിയമസഭാംഗത്വം ഹൈക്കോടി വീണ്ടും റദ്ദാക്കിയ സാഹചര്യത്തിൽ വിവാദ ലഘുലേഖയുടെ ഉള്ളടക്കം സംബന്ധിച്ച് ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറ‍ഞ്ഞു.

related stories