ഇന്ത്യൻ വംശജനായ ഗൂഗിളിന്റെ എആർ വിഭാഗം ഡയറക്ടർ ഫെയ്സ്ബുക്കിൽ ചേർന്നു

നിഖിൽ ഛന്ധോക് (ചിത്രം: ഫെയ്സ്ബുക്)

സാൻഫ്രാൻസിസ്കോ∙ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യൻ വംശജൻ നിഖിൽ ഛന്ധോക് നിയമിതനായി. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) വിഭാഗം തലവനായിരുന്നു. ഫെയ്സ്ബുക്കിൽ ഓഗ്മെന്റ്ഡ് റിയാലിറ്റിയും ഗവേഷണ വിധേയമാക്കുന്നത് ക്യാമറ വിഭാഗമാണ്. ആഗോള തലത്തിൽ എആർ സാധ്യതകൾ കണ്ടെത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷിക്കുന്നതായി ഫെയ്സ്ബുക് ടീമിലെത്തിയ നിഖിൽ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിച്ചു.  

Read more: 2018ൽ ലോകം കാത്തിരിക്കുന്നത് ‘18 അടവുകൾ’, മനുഷ്യന്റെ ‘ജോലി’ പോകുമെന്ന് പ്രവചനം

Read more: എയർപോർട്ട് ടെക്നോളജിയിൽ അദ്ഭുത മാറ്റം, വഴി കാണിക്കാൻ എആർ നാവിഗേഷൻ...