Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനങ്ങളെ ഇങ്ങനെ തല്ലല്ലേ പൊലീസേ; രണ്ടുവര്‍ഷം മര്‍ദിച്ചൊതുക്കിയത് 26 പേരെ

Kerala-Police-Attrocity

തിരുവനന്തപുരം∙ ജനങ്ങളോട് ഒട്ടും സ്നേഹമില്ലാതെ ‘ജനമൈത്രി’ പൊലീസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസുകാര്‍ പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍. തൃശൂര്‍ റൂറലിലാണു പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു കൂടുതല്‍ കേസുകളുള്ളത്; എറണാകുളം റൂറലാണ് രണ്ടാംസ്ഥാനത്ത്.

Read: പൊലീസുകാരേ, ആക്ഷൻ ഹീറോയാകേണ്ട, മര്യാദ മറക്കരുത്

പൊതുജനങ്ങളെ പൊലീസ് മര്‍ദിച്ച കേസുകള്‍:

∙ തിരുവനന്തപുരം സിറ്റി
രണ്ട് കേസുകള്‍ – വിഴിഞ്ഞം‍, ഫോര്‍ട്ട് സ്റ്റേഷനുകൾ

∙ തിരുവനന്തപുരം റൂറല്‍
മൂന്ന് കേസുകള്‍ – പാറശാല, കാഞ്ഞിരംകുളം, അയിരൂര്‍ സ്റ്റേഷനുകള്‍

∙ കൊല്ലം സിറ്റി
രണ്ട് കേസുകള്‍ – കരുനാഗപ്പള്ളി സ്റ്റേഷൻ

∙ ആലപ്പുഴ
ഒരു കേസ് – അരൂര്‍ സ്റ്റേഷന്‍

∙ എറണാകുളം സിറ്റി
നാല് കേസുകള്‍ – ഫോര്‍ട്ട് കൊച്ചി (2), പള്ളുരുത്തി, കളമശേരി സ്റ്റേഷനുകൾ

∙ എറണാകുളം റൂറല്‍
മൂന്ന് കേസ് – മൂവാറ്റുപുഴ, അങ്കമാലി, എടത്തല സ്റ്റേഷനുകള്‍

∙ തൃശൂര്‍ റൂറല്‍
ഏഴ് കേസുകള്‍ – വാടാനപ്പള്ളി (2)‍, പുതുക്കാട്, കുന്നംകുളം, കൊടുങ്ങല്ലൂര്‍, ആതിരപ്പിള്ളി, വടക്കാഞ്ചേരി സ്റ്റേഷനുകൾ

∙ കോഴിക്കോട് സിറ്റി
മൂന്ന് കേസുകള്‍ – നടക്കാവ് (2), ടൗണ്‍ പൊലീസ് സ്റ്റേഷനുകൾ

∙ റെയില്‍വേ
ഒരു കേസ്– കോഴിക്കോട് റെയില്‍വേ പൊലീസ് സ്റ്റേഷൻ