Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം തുണച്ചു; ബത്തേരി നഗരസഭ ഇനി കേരള കോൺഗ്രസ് ഭരിക്കും

TL Sabu

കൽപ്പറ്റ∙ സിപിഎമ്മിന്റെ പിന്തുണയോടെ ബത്തേരി നഗരസഭയുടെ ഭരണം കേരള കോൺഗ്രസ് എമ്മിന്. ഇതാദ്യമായാണു മലബാറിൽ തന്നെ കേരള കോൺഗ്രസ് എമ്മിന് ഒരു നഗരസഭയുടെ ഭരണസാരഥ്യം ലഭിക്കുന്നത്. കേരള കോൺഗ്രസ് എമ്മിലെ ടി.എൽ. സാബുവാണ് അധ്യക്ഷനായത്. സിപിഎമ്മിലെ 17 അംഗങ്ങളുടെയും പിന്തുണയോടെയാണു വിജയം. കോൺഗ്രസിലെ എൻ.എം. വിജയനെ 16നെതിരെ 18 വോട്ടുകൾക്കാണു സാബു പരാജയപ്പെടുത്തിയത്.

കഴിഞ്ഞ രണ്ടര വർഷം ബത്തേരിയിൽ സിപിഎം ഭരണത്തിനു നൽകിയ പിന്തുണയ്ക്കു പ്രത്യുപകാരമായാണു സാബുവിനെ സിപിഎം പിന്തുണച്ചത്.  ധാരണ പ്രകാരം ഒരു വർഷത്തേക്കാണു സാബുവിന് അധ്യക്ഷ പദവി ലഭിക്കുക. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം എങ്ങോട്ടെന്നു ചർച്ചയായിരിക്കെ, സംസ്ഥാന തലത്തിൽ തന്നെ ഈ വിജയം ചർച്ചയാകും.