Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ചാവ് പിടിക്കാനെത്തി; എക്സൈസ് സംഘത്തെ വെട്ടി മുളകുസ്പ്രേ പ്രയോഗം

GANJA കഞ്ചാവ് (ഫയൽ ചിത്രം)

കോട്ടയം∙ പിടികൂടാൻ കാത്തിരുന്ന എക്സൈസ് സംഘത്തിനു നേരെ കഞ്ചാവു മാഫിയയുടെ മുളകുസ്പ്രേ പ്രയോഗം. സ്പ്രേ ചെയ്തു കാഴ്ച മറച്ച് പിന്നാലെ മാരകായുധങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെ വെട്ടാനുള്ള ശ്രമവുമുണ്ടായി. എന്നാൽ ഇതിനെ എക്സൈസ് സംഘം ചെറുത്തു. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടപ്പോൾ ഒരാളെ അറസ്റ്റ് ചെയ്തു. അഖിൽ ആണ് അറസ്റ്റിലായത്.

കോട്ടയം മെഡിക്കൽ കോളജിനു സമീപം പനമ്പാലത്തു ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. കഞ്ചാവു കടത്തു സംബന്ധിച്ച രഹസ്യവിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. കഞ്ചാവു വിൽപനക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാൾ അപ്രതീക്ഷിതമായി  മുളകുസ്പ്രേ പ്രയോഗിക്കുകയായിരുന്നു. അതിനു ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു.

ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആയുധവുമായി അഖിൽ പിടിയിലായത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് പ്രവിന്റീവ് ഓഫിസർ അടക്കമുള്ളവർക്കു പരുക്കേറ്റിട്ടുണ്ട്.