Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്, കോടിയേരിയെ ചോദ്യം ചെയ്യണം: കുമ്മനം

Kodiyeri-Kummanam കോടിയേരി ബാലകൃഷ്ണന്‍, കുമ്മനം രാജശേഖരൻ.

തിരുവനന്തപുരം∙ ഫസല്‍ വധക്കേസിന്റെ അന്വേഷണത്തില്‍ മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കോടിയേരിയെ ചോദ്യം ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു. പൊലീസ് സംശയത്തിന്റെ നിഴലിലാണ്. നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോധ്യമാണു ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളായ യുവാക്കളെ പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു. പൊലീസ് പാര്‍ട്ടിയുടെ ദൗത്യവാഹകരായെന്നും കുമ്മനം ആരോപിച്ചു.