Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചപ്പടാച്ചിവിദ്യ കാട്ടി എൽ‍ഡിഎഫ് ആളെ പറ്റിക്കില്ല: ചെന്നിത്തലയോടു മുഖ്യമന്ത്രി

pinarayi-vijayan-speaks മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ∙ ചപ്പടാച്ചി വിദ്യകാട്ടി ആളെപറ്റിക്കുന്ന പരിപാടി എൽഡിഎഫ് സർക്കാരിനില്ലെന്നു രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഒരു വികസനപദ്ധതിക്കു പോലും തറക്കല്ലിടാൻ സർക്കാരിനു കഴിഞ്ഞിട്ടില്ലെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും കുറേ ഉദ്ഘാടനം നടത്തിയിട്ടുണ്ടല്ലോ? കൊച്ചി മെട്രോയുടെ ഉദ്ഘാടനം യുഡിഎഫിന്റെ കാലത്താണ് നടത്തിയത്. എന്നാൽ ആളുകൾ സഞ്ചരിച്ചുകൊണ്ട് ഉദ്ഘാടനം നടത്തിയത് എൽഡിഎഫാണ്– മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂർ വിമാനത്താവളവും പണി പൂർത്തിയാകുന്നതിനു മുൻപ് യുഡിഎഫ് ഉദ്ഘാടനം നടത്തി. എവിടെയും ഇറക്കാൻ കഴിയുന്ന വ്യേമസേനയുടെ വിമാനമിറക്കിയാണു കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇത്തരം ചപ്പടാച്ചി വിദ്യകാട്ടി ആളെ പറ്റിക്കുന്ന പരിപാടി എൽഡിഎഫ് സർക്കാരിനില്ല. സർക്കാരിനെ ഉദ്ഘാടനവെറി ബാധിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

related stories