Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രിയെക്കുറിച്ച് അറിയില്ല; ബംഗാളിൽ ‌‌ട്രെയിൻ യാത്രക്കാരനു മർദനം

bengal-attack അക്രമത്തിനിരയായ ട്രെയിൻ യാത്രക്കാരൻ (ചിത്രം സമൂഹമാധ്യമത്തിലെ വിഡിയോയിൽ നിന്ന്)

മാൽഡ∙ ബംഗാളിൽ പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാളെ ഒരു സംഘം മർദിച്ചെന്നു പൊലീസ്. ഹൗറയിൽ നിന്നു ബംഗാളിലെ മാൽഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനിൽ പോകുകയായിരുന്ന ആൾക്കാണു നാലംഗ സംഘത്തിന്‍റെ മർദനമേറ്റത്.‌ ട്രെയിനിൽ കയറിയ ആളോട് പ്രധാന മന്ത്രി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദേശീയ ഗാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഉത്തരം പറയാതിരുന്നപ്പോൾ മർദനമായി.

അക്രമത്തിനു ശേഷം സംഘം ബന്ദേൽ സ്റ്റേഷനില്‍ ഇറങ്ങിപ്പോകുകയായിരുന്നു. സഹയാത്രക്കാർ ​എടുത്ത വിഡിയോയുടെ അടിസ്ഥാനത്തിൽ ഒരു എൻജിഒ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ മേയ് 14നായിരുന്നു സംഭവം. 

ദേശീയ ഗാനത്തെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും കൃത്യമായ ഉത്തരങ്ങള്‍ നൽകാതിരുന്നതോടെ യാത്രക്കാരന്റെ മുഖത്തു ചോദ്യം ചോദിക്കുന്നയാൾ മർദിക്കുന്നതു ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെയും സംഘം യുവാവിനെ നിർബന്ധിച്ചു പറയിപ്പിക്കുന്നുണ്ട്.

related stories