Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

Child-Abuse

കൊച്ചി ∙ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ തയ്യൽകടയുടമയെ പോക്സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം) പ്രകാരം എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. പൊണേക്കര എൽബിഎസ് റോഡിൽ പള്ളിപ്പറമ്പിൽ വീട്ടിൽ പ്രദീപിനെ (50) യാണ് എസ്ഐ ജെ. ബിനോദ്കുമാറും സീനിയർ സിപിഒ കൃഷ്ണകുമാറും ചേർന്ന് അറസ്റ്റ് ചെയ്തത്. സ്കൂൾ യൂനിഫോമിനു വീണ്ടും അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു കടയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെൺകുട്ടിയുടെ അമ്മയുടെ പരാതി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.