Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കേസിൽ രാഷ്ട്രീയ ഇടപെടൽ; പിണറായി വാക്കു പാലിച്ചില്ല: ഉമ്മൻചാണ്ടി

Oommen Chandy ഉമ്മൻചാണ്ടി.

കൊച്ചി∙ വരാപ്പുഴ കേസിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പുപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കു പാലിച്ചില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി മുൻ നിലപാടിൽനിന്നു പിന്നോട്ടുപോകുന്നെന്നു നിയമോപദേശത്തിൽ വ്യക്തമാണ്. നിയമോപദേശം അംഗീകരിച്ചാൽ ഇക്കാര്യത്തിൽ ജനങ്ങൾക്കു നൽകിയ ഉറപ്പു മുഖ്യമന്ത്രി ലംഘിക്കും.

കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നതു വ്യക്തമാണ്. ഇതു പുറത്തുകൊണ്ടുവരാതിരിക്കാനാണ് എസ്പിയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയുള്ള നിയമോപദേശം. സത്യം മൂടിവയ്ക്കാൻ ശ്രമിച്ചാൽ സിബിഐ അന്വേഷണത്തിനു വേണ്ടിയുള്ള മുറവിളിയുണ്ടാകും. സത്യം പുറത്തുകൊണ്ടുവരുമെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞു.

related stories