Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെ മരിച്ചു; ഭർത്താവ് പിടിയിൽ

x-default x-default

പത്തനംതിട്ട∙ പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. മലയാലപ്പുഴ വടക്കുപുറം പത്തിയത്തുകോളനി കണിച്ചേരിക്കുഴി ജിജോ ജോർജിന്റെ ഭാര്യ റീന (32)യാണു മരിച്ചത്. 

കഴിഞ്ഞ 16നു വൈകിട്ടു നാലരയോടെയാണു മണ്ണെണ്ണ ഒഴിച്ച് പൊള്ളലേറ്റ നിലയിൽ റീനയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അറുപതു ശതമാനം പൊള്ളലേറ്റിരുന്നതിനാൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

പെയിന്റിങ് തൊഴിലാളിയായ ജിജോയും  അമ്മയും വീട്ടിൽ ഉള്ളപ്പോഴാണ് റീനക്കു പൊള്ളലേറ്റത്. ആത്മഹത്യാ ശ്രമാണെന്നു  പൊലീസ് സംശയിക്കുന്നു. അടുത്തുണ്ടായിട്ടും ഭാര്യയെ രക്ഷിക്കാൻ തയാറാകാതെ വീടിനുള്ളിൽ ഇരുന്ന ജിജോ ജോർജിനെ മലയാലപ്പുഴ പൊലീസ് പിടികൂടിയിട്ടുണ്ട്. അങ്ങാടിക്കൽ വടക്ക് വട്ടമുരുപ്പേൽ പരേതനായ തങ്കച്ചന്റെ മകളാണ് റീന. മക്കൾ: റോജിൻ, റിയ. 

related stories