Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവാഗതരെ സ്വീകരിക്കാൻ ‘അശ്ലീല ഫ്ലെക്സ്’; വിവാദമായി കൊല്ലത്തെ സ്കൂളുകൾ

school-flex സ്കൂളിൽ നവാഗതരെ സ്വീകരിക്കാൻ സ്ഥാപിച്ച ഫ്ലെക്സുകൾ.

കൊല്ലം ∙ സ്കൂളിൽ നവാഗതരെ സ്വീകരിക്കാൻ സ്ഥാപിച്ച ഫ്ലെക്സിൽ പെൺകുട്ടികൾക്കു നേരേ അശ്ലീല പ്രയോഗവും ഭീഷണിയും. കൊല്ലം ശാന്തിനികേതൻ മോ‍ഡൽ ഹയർസെക്കൻഡറി സ്കൂൾ (എസ്എംഎച്ച്എസ്), താമരക്കുളം വിവേകാനന്ദ വൊക്കേഷനൽ ഹയർസെക്കൻഡ‍റി സ്കൂൾ (വിവിഎച്ച്എസ്) എന്നിവിടങ്ങളിൽ കെട്ടിയ ഫ്ലെക്സുകളിലാണു ലൈംഗികച്ചുവ കലർന്ന സിനിമാ ഡയലോഗുകളും ഭീഷണികളും ഉൾപ്പെടുത്തിയിരിക്കുന്നത്. അശ്ലീലസിനിമാ അഭിനേതാക്കളുടെ ചിത്രവും ഫ്ലെക്സിലുണ്ട്.

Read in English: In two Kerala schools, posters threaten girls with assault

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടു രണ്ടാം വർഷ വിദ്യാർഥികളാണു ഫ്ലെക്സ് സ്ഥാപിച്ചത്. ‘സയൻസുകാരെന്ന പഠിപ്പിസ്റ്റുകളെയേ നിങ്ങൾക്കറിയൂ, സയൻസുകാരെന്ന വില്ലന്മാരെ നിങ്ങൾക്കറിയില്ല’, ‘ആവേശം നല്ലതല്ല, അതും ഈ പ്രായത്തിൽ, അതൊരു രോഗലക്ഷണമാണ്’ തുടങ്ങിയ വാചകങ്ങളാണ് ഫ്ലെക്സിലുള്ളത്. രണ്ടു സ്കൂളിലെയും അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവിഎച്ച്എസ് സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു പരാതികൾ ലഭിച്ചിട്ടില്ലെന്നു പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ‘ഓൺ മനോരമ’യോട് പറഞ്ഞു. എസ്എംഎച്ച്എസ് സ്കൂൾ പരാതി തന്നിട്ടില്ലായെന്നും പൊലീസിന്റെ നേതൃത്വത്തിൽ ഫ്ലെക്സുകൾ നീക്കിയതായും ശൂരനാട് പൊലീസ് അറിയിച്ചു.

വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പെൺകുട്ടികളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തികയും ചെയ്ത സ്കൂളുകൾക്കും വിദ്യാർഥികൾക്കുമെതിരെ നിയമപരമായി നടപടിയെടുക്കണമെന്ന രീതിയിലാണു ചർച്ചകൾ. റാഗിങ് നിരോധന നിയമപ്രകാരം, ഭയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പ്രവർത്തികൾ രണ്ടു വർഷം വരെ തടവും 10000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

related stories