Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി റിതാ ബാധുരി അന്തരിച്ചു

Rita Bhaduri

മുംബൈ∙ പ്രമുഖ ബോളിവുഡ് നടിയും ടിവി താരവുമായിരുന്ന റിതാ ബാധുരി (62) അന്തരിച്ചു. ഇന്നു രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്കാരം അന്ധേരിയിലെ പൊതുശമ്ശാനത്തിൽ നടന്നു.

1968–ൽ സിനിമാരംഗത്തെത്തിയ റിതാ നായികയായും സ്വഭാവ നടിയായും തിളങ്ങി. പ്രാദേശിക ഭാഷാ ചിത്രങ്ങളടക്കം 80ഓളം ചിത്രങ്ങളിൽ അഭിനിയിച്ചുണ്ട്.  നിരവധി സീരിയലുകളിലും അഭിനയിച്ചു. 2012–ൽ പുറത്തിറങ്ങിയ ‘കെവി റിതേ ജയിഷ്’ ആണ് അവസാന ചിത്രം.