Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ ‘ആഘോഷിച്ച്’ നടുറോഡിൽ സ്ത്രീകൾക്കു നേരെ അക്രമം: പൊലീസ് കേസെടുത്തു

Mob-Attack-Video കടയത്ത് കാറിനു നേരെ ആക്രമണം നടത്തുന്നവർ(വിഡിയോ ദൃശ്യം)

കോട്ടയം∙ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാറിനു നേരെ മഴയ്ക്കിടെ ആക്രമണം നടത്തിയ സംഭവത്തിൽ േകസെടുത്തു. കോട്ടയം കടയത്തുണ്ടായ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകിയവർക്കെതിരെയാണു കേസ്. വിഡിയോയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർനടപടികൾ നടക്കുകയാണെന്നും അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പാലാ പൊലീസ് അറിയിച്ചു. 

ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നും വിവാഹം കഴിഞ്ഞു തൃശൂർക്ക് മടങ്ങുകയായിരുന്ന കാറിനു നേരെ ഒരു സംഘം ആൾക്കാർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയുെട ഭാഗമായുള്ള പൊൻകുന്നം റോഡിലെ കടയത്തു വച്ചായിരുന്നു ആക്രമണം. കനത്ത മഴയെത്തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നവർ വാഹനം തടഞ്ഞു നിർത്തി ബോണറ്റിൽ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. വാഹനത്തിലേയ്ക്ക് വെള്ളം കോരി ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

Read: ‘സ്ത്രീകളെ അവർ ആക്രമിക്കുമെന്നു കരുതിയില്ല’

വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉൾപ്പെട്ട സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തുടർന്നാണ് പൊലീസ് നടപടി.

related stories