Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം റെക്കോർഡ് തിരുത്തി രൂപ വീണ്ടും താഴേക്ക്

Rupee down

മുംബൈ∙ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. ഇന്നു രാവിലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 71 എന്ന നിലയിലേക്ക് നിലംപതിച്ചു. വിപണി ആരംഭിക്കുമ്പോൾ രൂപയുടെ മൂല്യം 70.95 നിലവാരത്തിലായിരുന്നു. അസംസ്കൃത എണ്ണ വിലയുടെ വർധനയും ഡോളറിന്റെ ആവശ്യകത ഉയർന്നതുമാണു രൂപയ്ക്കു തിരിച്ചടിയായത്.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.74 നിലവാരത്തിലെത്തിയിരുന്നു.ചൈന– യുഎസ് ബന്ധത്തിലെ ഉലച്ചിലുകൾ മൂലം മറ്റു കറൻസികളുമായുള്ള താരതമ്യത്തില്‍ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്ന പ്രതീക്ഷയും വിനിമയ നിരക്ക് ഇടിയാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടി. ഒരു ബാരലിന് 78 ഡോളറാണ് ഏഷ്യൻ വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ ഇപ്പോഴത്തെ വില. സെൻസെക്സ് 78.64 പോയിന്‍റെ ഇടിഞ്ഞ് 38,611.46 പോയിന്‍റിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.