Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിന് ജയരാജന് അനുമതി; വകുപ്പുകൾ കൈമാറിയില്ല

E.P. Jayarajan

തിരുവനന്തപുരം∙മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ സാഹചര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷ്യം വഹിക്കുന്നതിനു മന്ത്രി ഇ.പി.ജയരാജനു ഗവർണർ പി.സദാശിവം അനുമതി നൽകി.അതേസമയം, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മറ്റാർക്കും കൈമാറിയിട്ടില്ല.

തന്റെ അസാന്നിധ്യത്തിൽ ജയരാജനു മന്ത്രിസഭയിൽ ആധ്യക്ഷ്യം വഹിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർക്കു കത്തു നൽകിയിരുന്നു.ഇതേ തുടർന്നാണ് അനുമതി നൽകിയതായി ഗവർണർ മുഖ്യമന്ത്രിയുടെ ഓഫിസിനെ രേഖാമൂലം അറിയിച്ചത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.