Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ ഇടിവു തുടരുന്നു; സെൻസെക്സ് ക്ലോസിങ് 38,157 ൽ

Stock Market | NSE | BSE

മുംബൈ ∙ തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 154.60 പോയിന്റ് ഇടിഞ്ഞ് 38,157.92 ലാണു വ്യാപാരം അവസാനിച്ചത്. 

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 62.05 പോയിന്റ് താഴ്ന്ന് 11,520.30 ൽ ക്ലോസ് ചെയ്തു. അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനയും രൂപയുടെ മൂല്യ തകർച്ചയും വിപണിയെ ബാധിച്ചു. അവസാന മണിക്കൂറിലുണ്ടായ വിൽപന സമ്മർദവും വിപണിക്ക് തിരിച്ചടിയായി.

ബിഎസ്ഇയിലെ ഐടി, ടെക് ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായിരുന്നു. സ്മോൾ ക്യാപ് സൂചിക 2.04 ശതമാനം ഇടിഞ്ഞു. കൺസ്യൂമർ ഡ്യുറബിൾസ്, പിഎസ്‌യു, റിയൽറ്റി, എഫ്എംസിജി തുടങ്ങിയ സൂചികകൾ രണ്ടു ശതമാനത്തിലധികം നഷ്ടത്തിലാണു വ്യാപാരം അവസാനിച്ചത്. 

758 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,983 ഓഹരികൾക്കു നഷ്ടം നേരിട്ടു. ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്രാ, ടിസിഎസ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. എന്നാൽ അൾട്രാ ടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ കമ്പനി, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികള്‍ക്കു നഷ്ടം നേരിട്ടു.