Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായ കുരച്ചുചാടിയതു സഹിച്ചില്ല; ചെവി കടിച്ചെടുത്തു മദ്യപൻ

dog പ്രതീകാത്മക ചിത്രം

കൊൽക്കത്ത∙ ബംഗാളിൽ തെരുവുനായയുടെ ചെവി മദ്യപൻ കടിച്ചുമുറിച്ചെടുത്തു. കൊൽക്കത്തയിലെ ഉത്തൻപാരയെന്ന സ്ഥലത്താണു കള്ളുകുടിച്ചു ബോധംപോയ ശംഭുനാഥ് ധാലിയെന്നയാൾ നായയെ കടിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയാണ് ധാലി.

മദ്യപിച്ച ശേഷം നാട്ടുകാരുമായി വഴക്കു കൂടുന്നതും അക്രമാസക്തനാകുന്നതും ഇയാളുടെ പതിവാണ്. മദ്യപിച്ചുകഴിഞ്ഞാൽ ധാലി ഉത്തൻപാരയിലെ തെരുവിൽ തന്നെ കിടന്നുറങ്ങും. കഴിഞ്ഞ ഞായറാഴ്ച ആ ദിവസത്തെ മദ്യപാനവും തര്‍ക്കങ്ങള്‍ക്കും ശേഷം നടപ്പാതയിൽ ഉറങ്ങാനെത്തിയതായിരുന്നു ധാലി. ഇരുട്ടിൽ ഇയാളെ കണ്ടു തെരുവു നായകൾ കുരച്ചുചാടി.

ദേഷ്യം വന്ന ധാലി കുരച്ചുകൊണ്ട് ചാടിയ നായയിൽ ഒരെണ്ണത്തിനെ കടന്നുപിടിച്ച് ചെവിയിൽ ആഞ്ഞുകടിച്ചു. നായയുടെ ചെവി മുറിയുന്നതുവരെ ഇയാൾ കടിവിട്ടില്ല. വേദനകൊണ്ട് നായ ഓരിയിട്ടതോടെ മറ്റുനായ്ക്കളും കടിക്കാനായി ചാടി എത്തി. ഇവയെ ധാലി ആട്ടിയോടിച്ചു. നായയുടെ കരച്ചിൽകേട്ട് എത്തിയ നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു. 

related stories