Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളത്തിനായി സമ്മർദം തുടരും; പിടിച്ചുവാങ്ങില്ല

flood-alappuzha-pandanad ആലപ്പുഴ പാണ്ടനാട് മേഖലയിലെ പ്രളയം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നിർബന്ധിതമായി ഈടാക്കണമെന്ന നിലപാടിൽനിന്നു സർക്കാർ പിന്മാറുന്നു. നിയമതടസ്സവും അനൗചിത്യവും പല കോണുകളിൽനിന്നു ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണിത്. ഇതേസമയം, ഒരുമാസത്തെ ശമ്പളം നൽകണമെന്ന അഭ്യർഥനയിൽ മാറ്റമില്ല. ഇതിനായി ഭരണപക്ഷ സർവീസ് സംഘടനകൾ വഴി ജീവനക്കാർക്കുമേൽ സമ്മർദവും പ്രചാരണവും തുടരും.

ശമ്പളത്തിൽനിന്നോ പെൻഷനിൽനിന്നോ നിർബന്ധിതമായി സംഭാവന പിരിക്കാൻ നിലവിൽ‌ നിയമമില്ല.

രണ്ടുദിവസത്തെ ശമ്പളം ഇൗടാക്കാൻ പ്രളയത്തിന്റെ ആരംഭത്തിൽ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഓണം പ്രമാണിച്ചു കഴിഞ്ഞമാസം ശമ്പളവിതരണം നേരത്തേ ആരംഭിച്ചതിനാൽ ഭൂരിഭാഗം ജീവനക്കാരിൽനിന്നും ഈടാക്കിയിട്ടില്ല. ഉൽസവബത്ത നൽകേണ്ടെന്നു തീരുമാനിച്ചെങ്കിലും ചില ജീവനക്കാർ ഇതു കൈപ്പറ്റുകയും ചെയ്തു. ഇൗ തുക തിരിച്ചുപിടിക്കാനാണു തീരുമാനം. രണ്ടുദിസത്തെ ശമ്പളം നൽകാത്തവർക്ക് ഇനി എത്രയാണു നൽകാൻ താൽപര്യമെന്ന് അറിയിക്കാം.

നൽകിയവർക്ക് അധിക തുകയും അറിയിക്കാം. ഇതിന്റെ വിവരങ്ങൾ സാലറി ഡ്രോയിങ് ഓഫിസർമാരെ (ഡിഡിഒ) അറിയിക്കണം. അടുത്ത ഒന്നു മുതൽ വിതരണം ചെയ്യുന്ന, സെപ്റ്റംബർ ശമ്പളത്തിൽനിന്ന് ഇതു കുറവു ചെയ്യും. തവണകളാക്കേണ്ടതും അറിയിക്കാം. ഇത്തരത്തിൽ ഉത്തരവിറക്കാനാണു ധനവകുപ്പ് ആലോചിക്കുന്നത്.

related stories