Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി: 150 കോടി പ്രതീക്ഷിക്കുന്നു

Pinarayi-Vijayan പിണറായി വിജയൻ (ഫയല്‍ ചിത്രം)

ന്യുയോര്‍ക്ക്∙ നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുടെ സഹായം തേടി. ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അമേരിക്കയില്‍നിന്ന് 150 കോടി രൂപയാണു പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രിയെ സഹായം ഏല്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്‌ളോബല്‍ സാലറി ചാലഞ്ചില്‍ പങ്കാളിയാകാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 

ധനസമാഹരണത്തിനായി ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം തികച്ചും സുതാര്യമായി വിനിയോഗിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരം ലഭിക്കുന്ന തുക പുനരധിവാസത്തിനും മറ്റും പര്യാപ്തമാകില്ല.

പുനരധിവാസം മാത്രമല്ല പുനര്‍നിര്‍മാണം. കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ സംജാതമാകണം. അമേരിക്കയില്‍ വ്യവസായ പദ്ധതികള്‍ വിജയകരമായി നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറാകണം. പുനര്‍നിര്‍മാണത്തില്‍ ഏതെങ്കിലും പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയാറായാല്‍ സന്നദ്ധരുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് അതിനുള്ള അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories