Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളക്കടലും സ്പ്രിങ് ടൈഡും; കനത്ത തിരമാലകൾക്കു സാധ്യതയെന്നു മുന്നറിയിപ്പ്

trivandrum-sea

തിരുവനന്തപുരം ∙ കേരളത്തിലെ തീരപ്രദേശത്തു ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ തീരപ്രദേശങ്ങളിൽ 27, 28 തീയതികളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ  തിരമാലകൾ ഉണ്ടായേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്തഫലമാണിത്.

മൽസ്യബന്ധന തൊഴിലാളികൾക്കും തീരദേശവാസികൾക്കുമുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും:

വേലിയേറ്റ സമയത്തു തിരമാലകൾ ശക്തി പ്രാപിക്കാനും ശക്തമായി അടിച്ചുകയറാനും സാധ്യത. തീരത്ത് ഈ പ്രതിഭാസം കൂടുതൽ ശക്തമാകുമെന്നതിനാൽ തീരത്തിനോടുചേർന്നു മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കണം. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കാൻ നങ്കൂരമിടുമ്പോൾ അകലം പാലിക്കണം. വിനോദ സഞ്ചാരികൾ തീരപ്രദേശം ഒഴിവാക്കണം. ബോട്ടുകളും വള്ളങ്ങളും തീരത്തുനിന്നു കടലിലേയ്ക്കും തിരിച്ചും കൊണ്ടുപോകുന്നത് ഒഴിവാക്കണം.

related stories