Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ് പദവി മാറ്റാനാവില്ല; ചുമതലകളിൽനിന്നു നീക്കാം

Bishop Franco Mulakkal

കൊച്ചി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി ശിക്ഷിച്ചാലും കത്തോലിക്കാസഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ചു പൗരോഹിത്യം നഷ്ടമാകുന്നില്ല, പൗരോഹിത്യത്തിന്റെ പൂർണതയെന്ന മെത്രാൻ പട്ടവും. പേരിനൊപ്പം ‘ബിഷപ്’ എന്നു ചേർക്കുന്നതും വിലക്കാനാവില്ല.

Read more at: സഭാനടപടിക്ക് വേഗം കൂടും; രാജിക്ക് പ്രേരിപ്പിക്കും

Read more at: കേസ് അട്ടിമറിക്കാൻ ബിഷപ് ശ്രമിച്ചുവെന്ന് പൊലീസ്; ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ

പക്ഷേ, സഭാപരമായ ചുമതലകളിൽനിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളിൽനിന്നും മാറ്റിനിർത്താനാകും. ജലന്തർ രൂപതയുടെ ചുമതലകൾ ബിഷപ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസിൽ കുറ്റമുക്തനാക്കപ്പെട്ടാൽ തിരിച്ചുവരവിനു സാധ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാൽ തിരിച്ചുവരവ് ഉണ്ടാകില്ല.

related stories