Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഹാറിൽ പെൺകുട്ടികളുടെ അഭയകേന്ദ്രത്തിൽ അസ്ഥികൂടം; പീഡനത്തിന്റെ തുടർച്ചയെന്നു നിഗമനം

Bihar-Shelter-Home സിക്കന്ദര്‍പൂരില്‍ പരിശോധന നടത്തുന്ന സിബിഐ ഉദ്യോഗസ്ഥര്‍

പട്ന ∙ അന്തേവാസികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന ബിഹാർ മുസഫർപൂർ സർക്കാർ അഭയകേന്ദ്രത്തിൽ അസ്ഥികൂടം കണ്ടെത്തി. അന്തേവാസിയായ പെൺകുട്ടിയുടേതാകാം ഇതെന്നാണു പ്രാഥമിക നിഗമനം. കേസിലെ പ്രധാനപ്രതി ബ്രിജേഷ് താക്കൂറിന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിക്കന്ദർപൂരിൽ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

നാൽപതോളം പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ ചൂഷണത്തിന് ഇരയായത്. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി ആരും അറിയാതെ മറവു ചെയ്തു. ഈ പെൺകുട്ടിയുടെ അസ്ഥികൂടമാണു കണ്ടെത്തിയതെന്നാണു നിഗമനം.

ബ്രജേഷിന്റെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന സന്നദ്ധസംഘടനയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 5 വർഷത്തിനിടെ 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്നാണു കണക്ക്. ‌സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥ അഭയകേന്ദ്രത്തിൽ നിന്ന് രക്ഷപെട്ട പെൺകുട്ടികൾ പ്രത്യേക പോക്സോ കോടതിക്കു മുന്നിലാണു വെളിപ്പെടുത്തിയത്. മയക്കുമരുന്നു കലർത്തിയ ഭക്ഷണമാണു ദിവസവും നൽകിയിരുന്നത്. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണു കിടത്തിയിരുന്നതെന്നും പെൺകുട്ടികൾ പറഞ്ഞു.

ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്കു പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രം നടത്തിപ്പുകാർ അതിക്രൂരമായി പീഡിപ്പിച്ചു. പീഡനം സഹിക്കവയ്യാതെ, പൊട്ടിയ കുപ്പിച്ചില്ലുകൾകൊണ്ടു ദേഹത്തു മുറിവുണ്ടാക്കിയ കാര്യവും ഇവർ കോടതിയിൽ വെളിപ്പെടുത്തി. ഒരു സന്നദ്ധസംഘടന നടത്തിയ കൗൺസിലിങ്ങിലാണു രാജ്യത്തെ ഞെട്ടിച്ച ക്രൂരത പുറംലോകം അറിഞ്ഞത്.

related stories