Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പിടികൂടി

kannur-banned-tobacco-products നിരോധിത പുകയില ഉൽപന്നവുമായി പിടികൂടിയ നൗഫലിനെ സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ

കണ്ണൂർ∙ പിലാത്തറയിൽ നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പിടികൂടി. സി.പി.നൗഫൽ എന്നയാളെയാണ് പിടികൂടിയത്. 1200 പാൻമസാല പായ്ക്കറ്റുകൾ ഇയാളിൽ നിന്നു കണ്ടെടുത്തു.

പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നം വിൽപന നടത്തുന്നതായി എസ്ഐ വിനീഷിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എഎസ്ഐ സാംസന്റെ നേതൃത്വത്തിലുള്ള സംഘമാണ് നൗഫലിനെ പിടികൂടിയത്.