Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്പീൽ ട്രൈബ്യൂണൽ തീർപ്പാക്കൽ സമിതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ravi-shankar-prasad രവിശങ്കർ പ്രസാദ്

ന്യൂഡൽഹി∙ അപ്പീൽ ട്രൈബ്യൂണൽ തീർപ്പാക്കൽ സമിതി രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബെനാമി ഇടപാടുകൾ സംബന്ധിച്ച കേസുകൾ തീർപ്പാക്കുന്നതിനാണു സമിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിനു ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദാണു തീരുമാനം അറിയിച്ചത്. ന്യൂഡൽഹിയായിരിക്കും സമിതിയുടെ ആസ്ഥാനം. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളിൽ ബെഞ്ചുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. സമിതി ചെയർപേഴ്സണുമായി കൂടിയാലോചിച്ച ശേഷമെ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവൂ.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സെഷൻസ് കോടതികൾ ബെനാമി കേസുകളിൽ പ്രത്യേക വിചാരണ കോടതികളായി പ്രവർത്തിക്കണമെന്നു ഈ മാസമാദ്യം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

മന്ത്രിസഭ അംഗീകരിച്ച മറ്റു തീരുമാനങ്ങൾ:

∙ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രച്ചർ അതോറിറ്റി രൂപീകരണം

∙ ആശാ സൂപ്പർവൈസറി ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ വർധന

∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് സ്ഥാപിക്കാനുള്ള പദ്ധതി

∙ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കു വേണ്ടി ദേശീയ നിരീക്ഷണ ചട്ടക്കൂട്