Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂവറി വിവാദം: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ചെന്നിത്തല

ramesh-chennithala-and--pinarayi-vijayan

തിരുവനന്തപുരം∙ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെതിരെയും അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഗവർണർക്കു കത്തയച്ചു. ഇതു നാലാം തവണയാണ് ചെന്നിത്തല ഗവർണർക്കു കത്തു നൽകിയത്.

സംസ്ഥാനത്ത് അനധികൃതമായി മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷിക്കാൻ അനുമതി വേണമെന്നാണു കത്തിലെ ആവശ്യം. ഒക്ടോബർ ഒന്ന്, നാല് തീയതികളിലാണു നേരത്തേ ചെന്നിത്തല കത്തുകൾ നൽകിയത്. 10ന് അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 15 പ്രകാരം അഴിമതി നടത്താനുള്ള ശ്രമവും കുറ്റമാണ് എന്നു ചൂണ്ടിക്കാട്ടി മറ്റൊരു കത്തും നൽകി.

ഈ നടപടികള്‍ക്കു ശേഷവും ഗവര്‍ണറുടെ അനുമതി വൈകുന്ന പശ്ചാത്തലത്തിലാണു കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വീണ്ടും കത്തു നല്‍കിയത്.

related stories