Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീൽ രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭം യുഡിഎഫ് ഏറ്റെടുക്കും: മലപ്പുറം ഡിസിസി പ്രസിഡന്റ്

മലപ്പുറം∙ മന്ത്രി കെ.ടി. ജലീൽ രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭം യുഡിഎഫ് ജില്ലാ നേതൃത്വം ഏറ്റെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. 19ന് യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. യൂത്ത് കോൺഗ്രസും യൂത്ത് ലീഗുമാണ് ഇപ്പോൾ സമരരംഗത്തുള്ളത്. ഇ.പി. ജയരാജനോടും എ.കെ. ശശീന്ദ്രനോടും ഇല്ലാത്ത പ്രീതിയോ ഭീതിയോ മുഖ്യമന്ത്രിക്ക് കെ.ടി. ജലീലിനോടുണ്ട്. യുവജനസംഘടനാ പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽവച്ച് മർദിച്ചെന്നാരോപിച്ച്, ചങ്ങരംകുളം എസ്ഐക്കെതിരെ ഡിസിസി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

related stories