Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനം ഓടിച്ചത് ബാലഭാസ്കർ: സ്ഥിരീകരിച്ച് അഞ്ചുപേരുടെ സാക്ഷിമൊഴി

balabhaskar-123

തിരുവനന്തപുരം∙ അപകടസമയത്തു വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയെന്നു സാക്ഷിമൊഴി. രക്ഷാ പ്രവർത്തകരും സമീപവാസികളുമായ അഞ്ചുപേരുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡ്രൈവിങ് സീറ്റിൽനിന്നാണ് ബാലഭാസ്കറെ പുറത്തെടുത്തത്. പിന്നാലെ വന്ന വാഹനങ്ങളിലെ ഡ്രൈവർമാരും സമാന മൊഴി നൽകിയിരുന്നത്. അതേസമയം, ഡ്രൈവർ അർജുനാണു വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിനുപിന്നാലെ ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.

Read more at: ബാലഭാസ്കറിന്റെ അപകട മരണത്തിൽ സത്യം എന്ത്? ഗതിമാറ്റുന്ന മൊഴികൾ

നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ 2 ശസ്ത്രക്രിയകൾക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.