Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം; ശിക്ഷിക്കേണ്ടത് കോടതി: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി കമ്മിഷനെ വച്ച് സിപിഎം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പി.കെ.ശശി എംഎല്‍എയ്ക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടിയല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടത്. അതു ചെയ്യേണ്ടതു പൊലീസും കോടതിയുമാണ്. നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥിതിയും നിലനില്‍ക്കുന്ന സംസ്ഥാനത്ത് അതാണു നടക്കേണ്ടതെന്നു ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഞണുക്കുവിദ്യ മാത്രമാണ്. ആറു മാസത്തെ സസ്‌പെന്‍ഷന്‍ കഴിയുമ്പോള്‍ ശശി വീണ്ടും പാര്‍ട്ടിയില്‍ ശക്തനായി മടങ്ങിയെത്തും.

ഇവിടെ പി.കെ.ശശി കുറ്റം ചെയ്തതായി പാര്‍ട്ടി തന്നെ കണ്ടെത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടന്ന സ്ഥിതിക്ക് പെണ്‍കുട്ടിയുടെ പരാതിക്കു കാത്തു നില്‍ക്കാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

related stories