Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലത്: രമേശ് ചെന്നിത്തല

ramesh-chennithala-pinarayi-vijayan

തിരുവനന്തപുരം∙ ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാതെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലിൽ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയിൽ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേക്കു മുങ്ങിപ്പോയത് എന്നോർക്കുക. വികാരത്തിന്റെ അളവറിയാതെ, അവരുടെ ഹൃദയ വേദന മനസ്സിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ ഇടപെടുന്നത്. കോടതി വിധിയുടെ പകർപ്പ് പോലും ലഭിക്കുന്നതിന് മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്– സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വ്യക്തമാക്കി.

നവോത്ഥാനത്തെക്കുറിച്ചു പറയുന്നതിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനു താൽപര്യം. കേരളത്തിന്റെ നവോത്ഥാനത്തിൽ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാർട്ടിയാണ് സിപിഎം. കെപിസിസി  വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ജനിച്ചിട്ടു പോലുമില്ല. കോൺഗ്രസ് നേതാവ് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി  ബിജെപിക്കാർ ഊറ്റംകൊള്ളുന്നതു പോലെയാണു നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ അഭിമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ മുഖ്യമന്ത്രിയെടുത്ത നിലപാടിനെ മഞ്ഞുകട്ടയിലിടിച്ചു മുങ്ങിയ ടൈറ്റാനിക്കുമായി ഉപമിച്ചായിരുന്നു ചെന്നിത്തലയുടെ കുറിപ്പ്.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഇടിച്ച മഞ്ഞുകട്ട എത്രത്തോളം വലുതാണെന്ന് ടൈറ്റാനിക് മുങ്ങിക്കൊണ്ടിരുന്നപ്പോഴാണു കപ്പിത്താനായ എഡ്വേർഡ് സ്മിത്തിന് മനസ്സിലായത്. നൂറടി ഉയരവും 400 അടി നീളവുമുള്ള മഞ്ഞുകട്ടയാണ് അറ്റലാന്റിക് കടലിൽ വച്ച് ടൈറ്റാനിക്കിൽ ഇടിച്ചത്. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയിരിക്കുന്നത്.

ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലിൽ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയിൽ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേയ്ക്കു മുങ്ങിപ്പോയത് എന്നോർക്കുക. വികാരത്തിന്റെ അളവറിയാതെ ,അവരുടെ ഹൃദയ വേദന മനസിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ ഇടപെടുന്നത്. കോടതി വിധിയുടെ പകർപ്പു പോലും ലഭിക്കുന്നതിനു മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്. നവോത്ഥാനത്തെക്കുറിച്ചു പറയുന്നതിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യം. കേരളത്തിന്റെ നവോത്ഥാനത്തിൽ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാർട്ടിയാണ് സിപിഎം. കെപിസിസി  വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി ജനിച്ചിട്ടു പോലുമില്ല. കോൺഗ്രസ് നേതാവ്  സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാർ ഊറ്റംകൊള്ളുന്നതു പോലെയാണു നവോത്ഥാനത്തിന്റെ പേരിൽ പിണറായി വിജയൻ അഭിമാനിക്കുന്നത് #Savesabarimala

related stories