Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമിന് 2000 രൂപ; മയക്കുമരുന്നു പാർട്ടി നടത്തിയ സീരിയൽ നടി കൊച്ചിയിൽ പിടിയിൽ

aswathy-babu അറസ്റ്റിലായ നടി അശ്വതി ബാബു

കൊച്ചി∙ ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തിയതിനു സിനിമ, സീരിയൽ നടി അശ്വതി ബാബു അറസ്റ്റിൽ. ഡ്രൈവർ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ എറണാകുളം പാലച്ചുവടിലുള്ള ഫ്ലാറ്റിൽ മയക്കുമരുന്ന് പാർട്ടി നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ മയക്കുമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരിൽനിന്ന് എത്തിച്ചിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്തു നടന്ന വന്‍ മയക്കുമരുന്നു വേട്ടയിൽ 200 കോടിയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു പിടിച്ചെടുത്തത്.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കുറിയർ സർവീസുകൾ വഴിയാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയല്‍ നടി  അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. 

aswathy-babu-binoy-abraham അശ്വതി ബാബു, ബിനോയ് ഏബ്രഹാം
related stories