Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഐഎ മേധാവി ഉത്തര കൊറിയയിലെത്തി കിമ്മിനെ കണ്ടു

United States - North Korea

വാഷിങ്ടൻ∙ അഭ്യൂഹങ്ങൾക്കു വിരാമം; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻ‌സി (സിഐഎ) മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപി, പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.

കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കാനായെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

യുഎസ് – ഉത്തര കൊറിയ ഉച്ചകോടിക്കു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ ഉന്നത യുഎസ് ഉദ്യോഗസ്ഥനും പോംപിയാണ്.

കിമ്മുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച മേയ് അവസാനമോ ജൂണിലോ ഉത്തര കൊറിയയിൽ നടക്കുമെന്നാണു കരുതുന്നത്. എന്നാൽ, തീയതിയുടെയോ വേദിയുടെയോ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അഞ്ചോളം സ്ഥലങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ടെന്നും ട്രംപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.