ലണ്ടൻ ∙ കോമൺവെൽത്തിന്റെ തലവനായി തന്റെ മകൻ ചാൾസ് രാജകുമാരനെ (69) തിരഞ്ഞെടുക്കണമെന്ന് എലിസബത്ത് രാജ്ഞി. മുൻ ബ്രിട്ടിഷ് കോളനികളുടെ 53 അംഗ കൂട്ടായ്മയായ കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലാണ് (ചോഗം) അധ്യക്ഷയായ രാജ്ഞി മകനെ പിൻഗാമിയാക്കണമെന്ന് അഭ്യർഥിച്ചത്. ദ്വിദിന ചോഗം സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്ഞി, തന്റെ ‘ആത്മാർഥമായ ആഗ്രഹ’മാണ് ഇതെന്നും പറഞ്ഞു. കോമൺവെൽത്തിന്റെ അധ്യക്ഷസ്ഥാനം പാരമ്പര്യമനുസരിച്ചു കൈമാറുന്നതല്ല. പിന്തുടർച്ച സംബന്ധിച്ചു നേതാക്കൾ ഇന്നു തീരുമാനമെടുത്തേക്കും.
എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ
Advertisement