Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കെതിരെ ഭീകരസംഘടനകളെ പാക്കിസ്ഥാൻ ഉപയോഗിക്കുന്നു: കശ്മീർ നേതാവ് ഷൗക്കത്ത് അലി

border ഷൗക്കത്ത് അലി കശ്മീരി.

ജനീവ∙ ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളെ പാക്ക് സൈന്യം ഇന്ത്യയ്ക്കെതിരായി ഉപയോഗപ്പെടുത്തുന്നതായി പ്രവാസജീവിതം നയിക്കുന്ന കശ്മീർ നേതാവ് ഷൗക്കത്ത് അലി കശ്മീരി.

ഇവയിൽ അധികവും പാക്ക് അധിനിവേശ കശ്മീരിലാണു പ്രവർത്തിക്കുന്നതെന്നും ഭീകരപ്രവർത്തനത്തിനായി പാക്കിസ്ഥാൻ ഈ പ്രദേശം മാറ്റിയെടുത്തിരിക്കുകയാണെന്നും വികസനമില്ലാത്തതിനാൽ ഇവിടെനിന്ന് ആളുകൾ വിദേശത്തേക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്നും യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷനൽ പാർട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞ​ു.

ആക്രമണത്തിനു പാക്ക് സൈനിക മേധാവികൾ സ്വകാര്യസേനകൾ രൂപീകരിച്ചിട്ടുണ്ട്. ലഷ്കറും ഹിസ്ബുലും പാക്ക് സൈന്യത്തിനു പകരക്കാരായി പ്രവർത്തിക്കുന്നു. സർക്കാരിനോ രാഷ്ട്രീയ സംഘടനകൾക്കോ പട്ടാള ജനറൽമാരെ നിയന്ത്രിക്കാനാവില്ല.

പാക്ക് അധിനിവേശ കശ്മീരിലെയും ഗിൽജിത്, ബാൽട്ടിസ്ഥാൻ മേഖലയിലെയും വിഭവങ്ങൾ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പേരിൽ പാക്കിസ്ഥാനും ചൈനയും കൊള്ളയടിക്കുകയാണ്. ഇവിടത്തെ ജനങ്ങൾ പാക്ക് സർക്കാരിന്റെയും സർക്കാർപക്ഷ ഭീകരസംഘങ്ങളുടെയും തേർവാഴ്ച അനുഭവിച്ചുവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.